പനാജി: കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലും മണിപ്പൂരിലും ബിഹാറിലും പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാൽ കർണാടക മാതൃകയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് എം.എൽ.എമാർ ഗവർണറെ സന്ദർശിക്കുകയുണ്ടായി. ബിഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കോൺഗ്രസ് നേതാക്കളും ചേർന്നായിരുന്നു ഗവർണറെ കണ്ടത്. എന്നാൽ ഈ ആവശ്യം കോൺഗ്രസ് തള്ളി.
Read Also: സാഗര്‍ ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കും : കേരളത്തീരത്ത് ജാഗ്രത
ഗോവ ഗവർണർ മൃദുല സിൻഹക്ക് കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. ഗവർണർ ചെയ്ത തെറ്റ് തിരുത്തി കർണാടകയെ മാതൃകയാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗോവയിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബി.ജെ.പിക്ക് 13 സീറ്റും മറ്റുള്ള പാർട്ടികൾക്ക് 10 സീറ്റും ലഭിച്ചിരുന്നു. സർക്കാർ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങൾക്കുണ്ടെന്നും അത് സഭയിൽ തെളിയിക്കുമെന്നും അവർ പറയുകയുണ്ടായി. മണിപ്പൂരിലും കോൺഗ്രസ് എം.എൽ.എമാർ ആക്ടിങ് ഗവർണർ ജഗ്ദീഷ് മുഖിയെ സന്ദർശിച്ചു. മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസായിരുന്നു.
Post Your Comments