തിരുവനന്തപുരം: രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല കമ്പികൾക്കിടയിൽ കുരുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ തിരുവനന്തപുരം കൊഞ്ചിറവിളയിലായിരുന്നു സംഭവം.
ALSO READ: കട്ടിലിൽ നിന്ന് വീണു മരിച്ചെന്നു പ്രചരിപ്പിച്ച കുട്ടിയുടെ മരണം കൊലപാതകം
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വീട്ടുകാർ ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments