ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ തല്ലിച്ചതച്ച് ബാറ്റ്‌സ്മാന്മാര്‍. നാല് ഓവറില്‍ ബേസില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ നിശ്ചിത ഒാവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന താരം എന്ന നാണംകെട്ട റെക്കോര്‍ഡും ബേസിലിന്റെ പേരിലായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 218എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. തകര്‍ത്തടിച്ച എബി ഡിവില്ലിയേഴ്സും (69) മോയിന്‍ അലിയു (65) മാണ് ആര്‍സിബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഡിവില്ലിയേഴ്സ് 39 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്സറും അടക്കമാണ് 69 റണ്‍ നേടിയത്. അലി 34 പന്തില്‍ ആറു സിക്സറും രണ്ടു ബൗണ്ടറിയും അടക്കം 65 റണ്‍ നേടി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ 200 കടത്തിയത്.
കോളിന്‍ ഡി ഗ്രാന്‍ഡോം 17 പന്തില്‍ നാലു സിക്സറും ഒരു ബൗണ്ടറിയുമടക്കം 40 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ എട്ടു പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം പുറത്താവാതെ 22 റണ്‍സെടുത്തു. ഹൈദരാബാദിനു വേ്ണ്ടി റാഷിദ് ഖാന്‍ മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും വിക്കറ്റ് നേടി. മത്സരത്തില്‍ 14 റണ്‍സിന് ആര്‍സിബി ജയിച്ചു.
Post Your Comments