3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം കാഷ്ബാക്ക് ഓഫറുകളുമായി എയര്‍ടെലും ആമസോണും. ഈ ഓഫറിനൊപ്പം 65 ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാണ്. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ നൽകും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്യണം. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീച്ചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കുന്നതാണ്.
Read Also: പ്രമുഖ ഫിനാന്‍സ് കമ്പനി ഉടമയുടേയും കുടുംബത്തിന്റേയും മരണത്തില്‍ ദുരൂഹത
ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. ആമസോൺ മണിയായാണ് ഇത് ലഭിക്കുന്നത്. അതിനായി 24 മാസത്തിനുള്ളില്‍ 24 തവണ റീച്ചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീച്ചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.
Post Your Comments