കൊച്ചി : കാസർഗോഡ് വിദ്യാനഗർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് ഹനീഫ് , മുഹമ്മദ് ഇഖ്ബാൽ എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. പെൺകുട്ടിയുടെ പിതാവടക്കം മൂന്നു പേരെ കോടതി വെറുതെ വിട്ടു.
ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാൽ ബാലകൃഷ്ണന്റെ മാതാപിതാക്കൾ നടത്തിയ നിയമ യുദ്ധത്തെ തുടർന്നാണ് കേസ് സിബിഐ അന്വേഷിച്ചതും ഇപ്പോൾ വിധി പ്രഖ്യാപിച്ചതും. കേരള പൊലീസ് ശരിയായ അന്വേഷണം നടത്താത്തതിനാൽ ബാലകൃഷ്ണന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
തങ്ങളുടെ മതത്തിൽ പെട്ട യുവതിയെ അന്യമതസ്ഥനായ ബാലകൃഷ്ണൻ വിവാഹം കഴിച്ചതാണ് പ്രതികളെ കൊല നടത്താൻ പ്രേരിപ്പിച്ചത്. 2001 സെപ്റ്റംബർ 18 ന് ബാലകൃഷ്ണനെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. വിദ്യാനഗറിലെ കൊറിയർ കമ്പനി ജീവനക്കാരനായിരുന്നു ബാലകൃഷ്ണൻ.യൂത്ത് കോൺഗ്രസ് കാസർഗോഡ് മണ്ഡലം പ്രസിഡന്റായിരുന്നു ബാലകൃഷ്ണൻ.
Post Your Comments