Kerala

ഭർത്താവ് സ്വവർഗ്ഗാനുരാഗി; ദാമ്പത്യ ജീവിതത്തിനില്ലെന്ന് യുവതി

കാസർഗോഡ്: സ്വവർഗ്ഗാനുരാഗിയായ ഭർത്താവുമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് യുവതി. 2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടത്ത് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതി വെറും വീട്ടുജോലിക്കാരിയായി മാത്രം ഒതുങ്ങി. യാതൊരു ശാരിരിക ബന്ധവും ഇവർക്കിടയിൽ ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി യുവതി കണ്ടെത്തുകയായിരുന്നു. അടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായും യുവാവിന് ബന്ധമുണ്ടായിരുന്നു.

ALSO READ: യുവതിയെ ചുട്ടുകൊന്ന സംഭവം ; ഭർത്താവ് പിടിയിൽ

ഭാര്യ പ്രസവത്തിനായി നാട്ടില്‍ പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെ കൊണ്ടായിരുന്നു ചെയ്യിപ്പിരുന്നത്. ഇതിനിടയില്‍ സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. സുഹൃത്തിന് വഴങ്ങിക്കൊടുത്താൽ തനിക്ക് പണം ലഭിക്കുമെന്നും ഭർത്താവ് പറഞ്ഞിരുന്നതായി യുവതി പറയുന്നു. ഇതിനൊന്നും വഴങ്ങാതായതോടെ യുവാവ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയ യുവതി ഭർത്താവുമായി മുന്നോട്ട് പോകാനാവില്ലെന്ന് കാട്ടി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഗ്ഗഥാനത്തിലും യുവാവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button