India

ഉന്നാവോ പീഡനം; രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്‌തു

ന്യൂഡല്‍ഹി: ഉന്നാവോ പീഡന കേസുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സി.ബി.എെ അറസ്‌റ്റ് ചെയ്‌തു. എസ്.എെമാരായ അശോക് സിംഗ് ബദവുരിയ, കംത പ്രസാദ് സിംഗ് എന്നിവരെയാണ് ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്‌തത്. ഉന്നാവോ ജില്ലയിലെ മാഖി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെകട്ര്‍മാരായ ഇരുവരും അന്വേഷണവിധേയനായി സസ്‌പെന്‍ഷനിലായിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്‌.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി നിയമസഭാംഗം കുല്‍ദീപ് സിംഗ് സെംഗാര്‍ എം.എല്‍.എ പീഡനത്തിനിരയാക്കിയ പതിനാറുകാരിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് തന്റെ വനിതാ സഹായിയെ കാവല്‍ നിറുത്തി കുല്‍ദീപ് സിംഗ് സെംഗാര്‍ മാഖി ഗ്രാമത്തില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പെണ്‍കുട്ടി തുറന്ന് പറഞ്ഞിട്ടും പോലീസിന്റെ കുറ്റപത്രത്തിലും എഫ്.ഐ.ആറിലും എം.എല്‍.എയെ പ്രതിയാക്കിയിരുന്നില്ല. എം.എല്‍.എയെ രക്ഷിക്കാന്‍ യു.പി പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉന്നാവോ കേസ് സി.ബി.ഐയ്‌ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button