തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ സോളാര്‍ കമ്മീഷന്‌റെ റിപ്പോര്‍ട്ടില്‍ തുടര്‍ന്നും നിയമോപദേശം തേടാനുറച്ച് പിണറായി സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. റിപ്പോര്‍ട്ടില്‍ നിന്നും സരിത എഴുതിയ കത്ത് ഹൈക്കോടതി നീക്കിയിരുന്നു. ഇതിന്‌റെ പശ്ചാത്തലത്തിലാണ് ഉപദേശം തേടാനുള്ള സര്‍ക്കാരിന്‌റെ നീക്കം. ഈ അവസരത്തില്‍ കേസ് മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും സര്‍ക്കാരിനുണ്ട്.
റിപ്പോര്‍ട്ട് പൂര്‍ണമായും സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെങ്കിലും സരിതയുടെ കത്ത് നീക്കിയ ഹൈക്കോടതി നടപടി അന്വേഷണത്തിന് തിരിച്ചടിയായോ എന്ന സംശയം ഉയരുകയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ച് ഇപ്പോഴുള്ള അന്വേഷണ സംഘത്തിന് തുടര്‍ന്ന് പോകാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ പുതിയ ഉത്തരവ് ഇറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിയെ സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി എടുക്കാനൊരുങ്ങുമ്പോഴാണ് കോടതി വിധി വന്നത്.
Post Your Comments