Gulf

യു.എ.ഇയില്‍ പളളികളെ നിയന്ത്രിയ്ക്കുന്ന നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ്

അബുദാബി : പള്ളികളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പുമായോ, ഏതെങ്കിലും രാഷ്ട്രീയ സംഘടനകളിലോ പ്രവര്‍ത്തിക്കുന്നതെന്ന് ഈ പുതിയ നിയമം അനുശാസിയ്ക്കുന്നു.

പള്ളികളിലെ മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്ത് നടക്കുന്ന ഖുറാന്‍ പാരായണത്തിലോ മതബോധവത്ക്കരണ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കരുതെന്നും ഈ നിയമം അനുശാസിയ്ക്കുന്നുണ്ട്.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന കമ്മിറ്റികളുടെ മുന്‍കൂര്‍ അനുമതി തേടണമെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു.

പള്ളികള്‍ക്ക് നല്‍കുന്ന ധനസഹായം പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അനുവദനീയമല്ലെന്നും നിയമത്തിലുണ്ട്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ പള്ളികളെ സംരക്ഷിയ്ക്കുന്ന നിയമം പുറപ്പെടുവിച്ചതിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മസ്ജിദുകളുമായി ബന്ധപ്പെട്ട് പ്രധാന അധികാരി സ്ഥലത്തില്ലെങ്കില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിയമം നടപ്പിലാക്കാം. ഒരേ നഗരത്തിലെ മസ്ജിദുകള്‍ക്ക് ഒരേ പേര് കൊടുക്കരുതെന്നും നിയമം നിഷ്‌കര്‍ഷിയ്ക്കുന്നു. മസ്ജിദുകളിലെ പ്രധാന അധികാരി ആ പള്ളികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും, പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി നേതൃത്വം നല്‍കണമെന്നും ഈ പ്രത്യേക നിയമത്തില്‍ പറയുന്നു.

പ്രാര്‍ത്ഥന, ബാങ്കു വിളി, നമസ്‌കാരം, മതപ്രഭാഷണങ്ങള്‍, ഇഖാമ, മതസംബന്ധമായ പരിപാടികള്‍ സംഘടിപ്പിയ്ക്കുക, ഖുറാനുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്യുക, പള്ളികളിലെ വിശുദ്ധതി പരിപാവനതയോടെ കാത്തുസൂക്ഷിയ്ക്കുക എന്നിവ സംഘടിപ്പിയ്‌ക്കേണ്ടത് മസ്ജിദിലെ പ്രധാന അധികാരിയാണ്. സമയം നോക്കി മസ്ജിദ് എപ്പൊ തുറക്കണം എപ്പോള്‍ അടയ്ക്കണമെന്നുള്ളതും ഈ അധികാരിയുടെ കര്‍ത്തവ്യത്തില്‍പ്പെടുന്നു.

പള്ളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്നവര്‍ അക്രമങ്ങളിലോ മറ്റ് കുറ്റകൃത്യങ്ങളിലോ ഏര്‍പ്പെടാന്‍ പാടില്ല. അങ്ങനെ ഉണ്ടെന്ന് കണ്ടാല്‍ കര്‍ശന ശിക്ഷ ഉണ്ടായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇവര്‍ അച്ചടക്കം പാലിയ്ക്കണമെന്നും പറയുന്നു. പള്ളികളുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ശന പീക്ഷയായിരിയ്ക്കും നടപ്പിലാക്കുക. ഈ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക മെഡിക്കല്‍ ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഈ നിയമത്തിന്റെ ഉള്ളടക്കം അവസാനിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button