കോഴിക്കോട്: മകളെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നതിന്റെ ഞെട്ടലിലാണ് നാദാപുരം നിവാസികള്‍. നാല് വയസ്സുള്ള മകള്‍ ഇന്‍ഷാ ലാമിയയെയാണ് അമ്മ സഫൂറ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ സഫൂറയുടെ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
സഫൂറ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിയാണ് മൂത്ത മകളായ ഇന്‍ഷാ ലാമിയയെ കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവുമായി ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് സഫൂറയുടെ മൊഴി.
ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാല്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് കൈയ്യും ബ്ലേഡ് ഉപയോഗിച്ച് ഇവര്‍ മുറിച്ചിരുന്നു.
Post Your Comments