ചണ്ഡിഗഡ്: പൊതുപരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്ക്കായി എത്തിയ സമയത്താണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞത്. വ്യാഴാഴ്ചയാണ് പൊതുപരിപാടിക്കിടെ സുരക്ഷാ മറികടന്ന് എത്തിയ ആള്‍ മഷി എറിഞ്ഞത്. മുഖ്യമന്ത്രിയുടെ മുഖത്തും ദേഹത്തുമായാണ് മഷി പതിച്ചത്.
ഐഎന്‍എല്‍ഡി പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞതെന്നാണു സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാവലയം ദേഭിച്ചാണ് ഇയാള്‍ മുഖ്യമന്ത്രിക്കരികെ എത്തിയത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് നടുവിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കഴിഞ്ഞ നവംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും മുഖ്യമന്ത്രിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ആ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളോ മൈക്രോഫോണുകളോ അദേഹത്തിന്റെ വളരെ അടുത്തായി കൊണ്ടുവരരുതെന്ന് സോനിപത്ത് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
Post Your Comments