ബെംഗളൂരു ; കർണാടകയിൽ കോൺഗ്രസ്സ് എംഎൽഎമാർ റിസോർട്ട് വിട്ടു. ജെഡിഎസ് എംഎൽഎമാരും റിസോർട്ട് വിടും. കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്കും ജെഡിഎസ് എംഎൽഎമാർ പുതുച്ചേരിയിലേക്കുമെന്നാണ് സൂചന. സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൊച്ചിയിലേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു. ശേഷം അത് മാറ്റുകയായിരുന്നു.
അതേസമയം ആരോപണവുമായി കുമാരസ്വാമി രംഗത്തെത്തി. അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ബിജെപി മിടുക്കൻ എന്നും, ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ എംഎൽഎമാരെ ബസ്സിലാണ് കൊണ്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതാക്കൾ മറ്റന്നാൾ രാഷ്ട്രപതിയെ കാണും
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ബിഡദിയിലെ റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തോടെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടന്നത്.
Also read ; എംഎല്‍എമാരെ കേരളത്തിലെത്തിക്കുന്നതിലും തടസ്സം : പ്രതിസന്ധി തീരാതെ കോൺഗ്രസ്
Post Your Comments