തിരുവനന്തപുരം : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സഹായത്തിനും സുരക്ഷയ്ക്കുമായി ഹെല്‍പ് ലൈന്‍ നിലവിൽ വന്നു. ഇരുപത്തിനാല് മണിക്കൂറും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും. ട്രാന്‍സ്ജന്റേഴ്‌സിനെതിരായ അക്രമം തടയാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഹെല്‍പ് ലൈന്‍ പദ്ധതി രൂപീകരിച്ചത്. കൂടാതെ ട്രാന്‍സ്‌ജെന്‍ന്ററുകള്‍ക്കുള്ള വിവിധ പദ്ധതികളെ കുറിച്ച് വിവരം നല്‍കാനാണ് സെല്‍ പ്രവർത്തിക്കുന്നത്.
തെരഞ്ഞെടുത്ത നാല് ട്രാന്‍സ്ജന്ററിനാണ് സെല്ലിന്റെ നടത്തിപ്പ് ചുമതല. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന് കീഴിലായിരിക്കും ട്രാന്‍സ്ജന്റേഴ്‌സ് സെല്‍ പ്രവര്‍ത്തിക്കുക. ഹെല്‍പ് ലൈന്‍നമ്പർ : 1800 425 214
Post Your Comments