Weekened GetawaysNorth IndiaHill StationsAdventureIndia Tourism Spots

കോട്ടകള്‍ കൊണ്ട് ചുറ്റപ്പെട്ട ഹരിയാന; വിസ്മയപ്പെടുത്തുന്ന കാഴ്ചകൾ കാണാം !

ഒരു കാലത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിച്ചിരുന്നത് കോട്ടകളാണ്. ചരിത്രമുറങ്ങുന്ന ആ കാവലാൾ ഇന്ന് കേവലം വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും ആ കോട്ടകൾക്കും ചില കഥകൾ പറയാനുണ്ട്. ആ കോട്ടകൾ പലതും പില്‍ക്കാലത്ത് തകര്‍പ്പെട്ടെങ്കിലും ഓരോ രാജവംശത്തിന്‍റേയും അഭിമാനമുയര്‍ത്തി അവയില്‍ ചില ചരിത്രത്തിന്‍റെ ഭാഗമായി.

ഇപ്പോളും അവയില്‍ പലതും അധികാരത്തിന്‍റെ ആഡ്യത്തത്തിന്‍റെ ചരിത്രത്തിന്‍റെ അവേശിപ്പുകളായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. നിരവധി രാജവംശങ്ങള്‍ അടക്കി വാണിരുന്ന ഹരിയാന അത്തരത്തില്‍ ഒരു ‘ കോട്ട’ നാടാണ്. നിരവധി അനവധി ചരിത്രങ്ങള്‍ ഉറങ്ങുന്ന കോട്ടകള്‍ കൊണ്ട് സമ്പുഷ്ടമായ നാട്. ഹരിയാനയിലെ കോട്ടകളെ കുറിച്ച് അറിയാം.

കൈതല്‍ ഫോര്‍ട്ട്

കൈതല്‍ ഫോര്‍ട്ട്

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ബായ് വംശത്തിലെ രാജാക്കന്‍മാര്‍ സ്ഥാപിച്ച കോട്ടയാണ് കൈതല്‍ കോട്ട. എന്നാല്‍ പിന്നീട് ബ്രിട്ടീഷുകാര്‍ പ്രദേശം കീഴടക്കുകയും കോട്ടയ്ക്ക് ചുറ്റും നിരവധി ഗേറ്റുകള്‍ പണിയുകയും ചെയ്തു. കോട്ട വഴി നഗരത്തിലേക്ക് കടത്തുന്ന സാധനങ്ങളുടെ പോക്ക് വരവുകള്‍ ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് നിയന്ത്രിച്ച് തുടങ്ങി. നിരവധി തവണ കോട്ടയില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയിരുന്നെങ്കിലും കോട്ടയുടെ ചരിത്രത്തെ അതുപോലെ നിലനിര്‍ത്തികൊണ്ടുള്ളവയായിരുന്നു അതെല്ലാം. അതുകൊണ്ട് തന്നെ രാജവംശത്തെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ചെയ്ത് വെച്ച എല്ലാ കാര്യങ്ങളും ഇപ്പോഴും ആ കോട്ടയില്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്.

ഫിറോസ് ഷാ പാലസ് കോംപ്ലക്സ്

ഫിറോസ് ഷാ പാലസ് കോംപ്ലക്സ്

പതിനാലാം നൂറ്റാണ്ടില്‍ ഫിറോസ് ഷാ തുഗ്ലക്കാണ് ഫിറോസ് ഷാ പാലസ് പണികഴിപ്പിച്ചത്. ഒരു കോംപ്ലക്സ് പലെ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്കുള്ളില്‍ ഗുര്‍ജ് മഹല്‍, നിരവധി മതകേന്ദ്രങ്ങമായ ലാത് കി മസ്ജിദ് പോലുള്ള സ്ഥലങ്ങള്‍, ചരിത്ര മ്യൂസിയങ്ങള്‍ എന്നിവയുണ്ട്. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് പാലസ് നോക്കി നടത്തുന്നത്. ഇതുകൂടാതെ അശോകന്‍ പില്ലര്‍, ഹമ്മം, റോയല്‍ പാലസ്, എന്നിവയാണ് പാലസിനുള്ളിലെ മറ്റ് കാഴ്ചകള്‍,.

ദോസി ഹില്‍ ഫോര്‍ട്ട്

ദോസി ഹില്‍ ഫോര്‍ട്ട്

മുസ്ലീങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഹിന്ദു ആശ്രമങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി സൂരി രാജവംശ കാലത്താണ് ദോസി ഹില്‍ ഫോര്‍ട്ട് പണികഴിപ്പിച്ചത്. നാല്‍പ്പത് അടി വീതിയും 25 അടി നീളവുമുള്ള വമ്പന്‍ മതിലുകളാല്‍ കെട്ടിപടുത്ത കോട്ട ദോസി കുന്നിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് താഴോട്ടുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. ചുറ്റും ഭംഗിയുള്ള കൃഷി സ്ഥലങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുറിച്ച് നെച്ച ഭൂമി പോലെ മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍. ഹരിയാനയിലെ മഹേന്ദ്രഗാര്‍ഹ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോട്ട ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ കോട്ടകളില്‍ ഒന്നാണ്.

അസിഗര്‍ കോട്ട

അസിഗര്‍ കോട്ട

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹന്‍സി എന്ന സ്ഥലത്താണ് 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കോട്ട സ്ഥിതി ചെയ്യുന്നത്. വര്‍ഷവും നിരവധി സന്ദര്‍ശകരാണ് കോട്ടയില്‍ എത്തുന്നത്. അതിന്‍റെ പ്രധാന കാരണം കോട്ടയില്‍ നിന്നുള്ളമനോഹരമായ കാഴ്ചകളആണ്. കോട്ടയ്ക്ക് മുകളില്‍ എത്തിയാല്‍ പ്രദേശത്തിന്‍റെ പനോരമ വ്യൂ കാണാന്‍ സാധിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ദില്ലി, അജ്മേര്‍ രാജാവായ പൃഥ്വിരാജ് ചൗഹാനാണ് കോട്ട നിര്‍മ്മിച്ചത്. ഇന്ത്യയിലെ ഉറച്ച കോട്ടകളില്‍ ഒന്നായ അസിഗര്‍ കോട്ട അതിന്‍റെ രൂപ ഭംഗിയാലും ആളുകളെ ആകര്‍ഷിക്കുന്നു.

റെയ്പൂര്‍ റാണി കോട്ട

റെയ്പൂര്‍ റാണി കോട്ട

സ്വാതന്ത്ര്യകാലം വരെ പഞ്ചകുള ഭരിച്ചിരുന്ന അജ്മീരിലെ ചൗഹാന്‍ രാജാവാണ് റെയ്പൂര്‍ റാണി കോട്ട പണികഴിപ്പിച്ചത്. 17ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ കോട്ടയ്ക്കുള്ളില്‍ ഒരു ഗുരുധ്വാരയും സ്ഥിതി ചെയ്യുന്നുണ്ട്. ഏറെ കുറേ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന ഇവിടുത്തെ കോട്ടയില്‍ ഇപ്പോഴും നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്.

തോഷം ഫോര്‍ട്ട്

തോഷം ഫോര്‍ട്ട്

പൃഥ്വിരാജ് ചൗഹാന്‍റെ ഭരണകാലത്ത് തന്നെ പണികഴിപ്പിച്ച ഒരു കോട്ടയാണ് തോഷം ഫോര്‍ട്ട്. പക്ഷേ വിമാനം തകര്‍ന്ന് വീണ് കോട്ടയുടെ പല ഭാഗങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ ഒളിപ്പിച്ച് വെച്ച ഇടങ്ങള്‍ ഇപ്പോഴും കോട്ടയെ സന്ദര്‍ശകരുടെ പ്രിയ ഇടം ആക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button