നേമം: ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറയിലെ സാധുകുഞ്ഞ് (49) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയായ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ ഭാര്യയും മക്കളും വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം. കൂടാതെ സംഭവം പുറത്തു പറയരുതെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ അമ്മ മരിച്ച പെണ്‍കുട്ടി അച്ഛനൊപ്പമാണ് താമസിച്ച് വന്നിരുന്നത്. സംഭവത്തിനു ശേഷം ഭയന്ന കുട്ടി വിവരം അച്ഛനോട് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ നേമം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ പ്രതി സംഭവം നടന്ന് രണ്ട് ദിവസമായി ഒളിവിലായിരുന്നു.
Post Your Comments