Kerala

ഭാര്യയ്ക്ക് അഞ്ച് കോടിയുടെ റോള്‍സ് റോയ്‌സ് സമ്മാനം : ആരെയും അത്ഭുതപ്പെടുത്തി ഈ മലയാളി നിര്‍മാതാവ്

കൊച്ചി : ഏതൊരാളുടേയും ജീവിതത്തില്‍ മറക്കാനാകാത്ത ഒന്നാണ് വിവാഹ വാര്‍ഷികം. ഈ ദിനത്തില്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കി സ്‌നേഹം പങ്കിടുന്ന ആ ദിവസം ഏറ്റവും ആഘോഷമാക്കാന്‍ എല്ലാവരും ശ്രമിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ആര്‍ക്കും ചിന്തിയ്ക്കാന്‍ സാധിക്കാത്ത വിലപിടിപ്പുള്ള സര്‍പ്രൈസ് ഗിഫ്റ്റാണ് ഇവിടെ തന്റെ പ്രണയിനിയ്ക്ക് ഭര്‍ത്താവ് നല്‍കാനൊരുങ്ങുന്നത്.

ഭാര്യയ്ക്ക് ഒരിക്കലും മറക്കാനാവാത്തൊരു സുവര്‍ണ സമ്മാനം നല്‍കുകയാണ് നിര്‍മാതാവ് സോഹന്റോയ്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ റോള്‍സ് റോയ്‌സ് കള്ളിനനാണ് ഭാര്യയ്ക്ക് സോഹന്റോയ് സമ്മാനമായി നല്‍കാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ബുക്കുചെയ്ത് കാര്‍ 25-ാം വിവാഹ വാര്‍ഷിക ദിവസമായ ഡിസംബര്‍ 12 ന് ഡെലിവര്‍ ചെയ്യുമെന്ന് സോഹന്റോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ കള്ളിനനായിരിക്കും തന്റേത് എന്നാണ് സോഹന്‍ റോയ് പറയുന്നത്

ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ ‘കള്ളിനന്‍ ഡയമണ്ടി’ല്‍ നിന്നാണു പുത്തന്‍ എസ് യു വിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. വില 3.25 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.15 കോടി രൂപയ്ക്കു തുല്യമാണിതെങ്കിലും ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ നികുതിയടക്കം ഇരട്ടിവിലയാകും). ഗോസ്റ്റിനും ഫാന്റത്തിനും ഇടയിലാണു വിലനിലവാരം. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. 54 സെന്റിമീറ്റര്‍ വരെ ജലനിരപ്പിലും കള്ളിനന്‍ കുലുങ്ങില്ല. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

ലോകം മുഴുവന്‍, പരമാവധി മോശമായ ഭൂപ്രകൃതികളിലൊക്കെ ഓടിച്ചു നോക്കിയ ‘ശേഷമാണു കമ്പനി കള്ളിനന്‍ വിപണിയിലെത്തിക്കുന്നത്. ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വിവിധ ഡ്രൈവ് മോഡുകളുണ്ട്. 8-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. ആഡംബര എസ്യുവി ആയ ഫാന്റത്തില്‍ ഉപയോഗിക്കുന്ന പുത്തന്‍ അലൂമിനിയം നിര്‍മിത സ്‌പേസ് ഫ്രെയിം ഷാസി തന്നെയാണ് കളിനന്റേത്. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന് 3.295 മീറ്റര്‍ വീല്‍ബേസ് ഉണ്ട്.

ആറടിപ്പൊക്കമാണു കളിനന്. ഉള്ളിലെ സ്ഥലസൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4-സീറ്റ്, 5-സീറ്റ് ഓപ്ഷനുകളില്‍ കിട്ടും. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button