റിയാദ്: വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള അനുമതിയ്ക്ക് പിന്നാലെ റിയാദില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി വാഹന പ്രദര്‍ശനം. മൂന്നു ദിവസമായിരുന്നു പ്രദര്‍ശനം നടത്തിയത്. പുതിയതായി വാഹനം വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട ചട്ടങ്ങളെപ്പറ്റി കൃത്യമായ വിശദീകരണം പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഓട്ടേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടും കൂടിയാണ് പ്രദര്‍ശനം നടന്നത്. അനുബന്ധ സാമഗ്രികളുടെ വില്‍പനക്കാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, തുടങ്ങിയവയാണ് പരിപാടിയില്‍ പ്രധാനമായുമെത്തിയത്. വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളോടു കൂടിയ ഇന്‍ഷുറന്‍സ് സ്‌കീമുകളും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി. ജൂണ്‍ 24 മുതലാണ് സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ച് തുടങ്ങുന്നത്. സ്ത്രീകള്‍ക്ക് അനുമതി വന്നതോടെ വാഹന വിപണിയും ഉയരുന്ന സൂചനകളാണ് ലഭിക്കുന്നത്.
Post Your Comments