India

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ സംഭവം; കാണാതായത് 23 പേരെ

അമരാവതി: ബോട്ട് മറിഞ്ഞ് 23 പേരെ പേരെ കാണാതായി. കാണാതായവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയിലാണ് ബോട്ട് മറിഞ്ഞത്. അപകട സമയം ബോട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നു.

അപകടത്തില്‍ പെട്ടവരില്‍ പതിനേഴ് പേരിലധികം ആളുകള്‍ രക്ഷപ്പെട്ടതായി വിവരമുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ കാറ്റില്‍ പെട്ട് ബോട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button