അമരാവതി: ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയിലാണ് ബോട്ട് മറിഞ്ഞത്. അപകട സമയം ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അപകടത്തില്‍ പെട്ടവരില്‍ പത്തില്‍ അധികം ആളുകള്‍ രക്ഷപ്പെട്ടതായി വിവരമുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കളക്ടര്‍ക്ക് നിര്‍ദേശം നല്കി. ശക്തമായ കാറ്റില്‍ പെട്ട് ബോട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. രാജമഹേന്ദ്രവാരത്തിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്.
Post Your Comments