Latest NewsNewsGulf

റമദാന്‍ നാളുകളില്‍ അമുസ്ലീങ്ങള്‍ക്കായി ഈ സന്ദേശം

പുണ്യനാളുകളിലേക്ക് കടക്കുന്ന ഈ സമയം അമുസ്ലിംങ്ങളായുള്ളവര്‍ക്ക് സന്ദേശവും റമദാന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ. അമുസ്ലീങ്ങളും യുഎഇയില്‍ ആദ്യമായി വന്നവരും ഈ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കുകയും പാലിയ്ക്കയും വേണം.

സുഹൂര്‍

വ്രതനാളുകളില്‍ ഓരോ ദിവസവും വ്രതം ആരംഭിക്കുന്നതിന് മുന്‍പ് മുസ്ലിംങ്ങള്‍ കുടുംബത്തോടൊപ്പമിരുന്ന് ആഹാരം കഴിയ്ക്കുന്ന ചടങ്ങാണ് സുഹൂര്‍. ദിവസം മുഴുവനും ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിനാണ് ഈ സമയം ഭക്ഷണം കഴിയ്ക്കുന്നത്. ജലാംശമേറിയ ഭക്ഷണമാണ് ഈ സമയം കഴിയ്‌ക്കേണ്ടത്. വീടുകളില്‍ രാവിലെയും സുര്യോദയത്തിന് മുന്‍പ് റസ്റ്ററന്‌റുകളിലായും ഈ സമയം ഭക്ഷണം കഴിയ്ക്കാം. പോഷക ഗുണമേറിയതും ജലാംശമുള്ളതുമായ ആഹാര പദാര്‍ഥങ്ങള്‍ ഈ സമയം കഴിയ്ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൂള്‍ ഡ്രിങ്ക്‌സ് എന്നിവയൊക്കെ ഈ സമയത്ത് ഒഴിവാക്കണം.

സിയാം

അറബിയില്‍ സിയാം എന്നാല്‍ ഭക്ഷണം ത്യജിക്കല്‍ എന്നാണ് അര്‍ഥം. വ്രത ദിനങ്ങളില്‍ സുര്യോദയം മുതല്‍ അസ്തമയം വരെ മുസ്ലിംങ്ങള്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വര്‍ജിച്ച് ഉപവാസം നടത്തും. കുഞ്ഞുങ്ങള്‍ക്ക് മാത്രം ഇത് ബാധകമല്ല. സ്വയം സമര്‍പ്പിച്ച് വ്രതത്തില്‍ മുഴുകുന്ന സമയമാണിത്. ഭക്ഷണം മാത്രമല്ല ഈ സമയത്ത് മറ്റൊരു രീതിയിലും ശരീരത്തിലേക്ക് മറ്റൊന്നും കടക്കുന്ന് തെറ്റാണ്. പുകവലി, മദ്യപാനം എന്നിവയൊക്കെ തീര്‍ത്തും ഒഴിവാക്കുന്ന സമയമാണിത്. ഈ സമയം ശരീരത്തിന് ഏറെ നല്ലതാണ്. ഉപവാസം നടത്തുന്നതിലുടെ ശരീരത്തെ വിഷാംശവും മറ്റും ഇല്ലാതാകും. പ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ സഹായകരമാണിത്.

സക്കാത്ത്
റമദാന്‍ നാളുകളില്‍ ചെയ്യുന്ന ദാനമാണ് സക്കാത്ത്. പാവങ്ങള്‍ക്കായി ദാനധര്‍മ്മം നടത്തുന്നത് പുണ്യമാണെന്ന് റമദാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണമായും, പണമായും, കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായമായുമൊക്കെ ആളുകള്‍ ദാനധര്‍മ്മം നടത്തുന്ന സമയമാണിത്.

യുഎഇയില്‍ മുസ്ലിങ്ങളില്‍ എല്ലാവരും വ്രതമെടുക്കുമ്പോഴും ജോലിയ്ക്ക് പോകും. വ്രതശുദ്ധിയുടെയും അര്‍പ്പണബോധത്തിന്റെയും ഉദാഹരണമാണത്. വ്രതം നോല്‍ക്കുന്ന മുസ്ലംങ്ങളോട് ആദരവ് പ്രകടിപ്പിക്കുകയും വേണം. ഒരു രീതിയിലും നിന്ദിക്കാന്‍ പാടില്ല. മുസ്ലീംങ്ങള്‍ ഖുറാന്‍ പാരായണം നടത്തുന്നതും ഈ സമയത്താണ്. മാസം അവസാനിക്കുമ്പോള്‍ ഇവര്‍ ഖുറാന്‍ മുഴുവനും വായിച്ച് പൂര്‍ത്തിയാക്കും.

ഇഫ്ത്താര്‍

സൂര്യാസ്തമയത്തിന് ശേഷം (മഗരിബ്) നോമ്പു തുറന്ന് ഭക്ഷണം കഴിയ്ക്കുന്ന ചടങ്ങാണ് ഇഫ്താര്‍. റംസാന്‌റെ വരവറിയിക്കുന്ന പ്രത്യേക ചടങ്ങും ഇവിടെ നടത്തും. ദീര്‍ഘ നേരം ഉപവാസമിരുന്നതിനാല്‍ ധാരാളം ജലാംശമുള്ള ആഹാരമാണ് ഈ സമയം കഴിയ്‌ക്കേണ്ടത്. പോഷക ഗുണമേറിയ പഴങ്ങളും ധാരാളം കഴിയ്ക്കണം. ശുദ്ധജലം കുടിയ്ക്കുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button