മലപ്പുറം•മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐ.പി.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സി.പി.എം-ലീഗ് സംഘര്‍ഷം നില നില്‍ക്കുകയാണ്. ഇരു പാര്‍ട്ടികളില്‍പ്പെട്ട പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലീഗിന്റെ സ്വാധീന മേഖലയായ പറവണ്ണ ആലിന്‍ ചുവട്ടേക്ക് സി പി എം തിരൂര്‍, താനൂര്‍ ഏരിയാ കമ്മിറ്റികള്‍ ഇരുഭാഗങ്ങളില്‍ നിന്നായി മാര്‍ച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. മാര്‍ച്ചിനിടെ സംഘര്‍ഷത്തിനും വലിയ കലാപത്തിനും സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മലപ്പുറം എസ്‌പി നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
Post Your Comments