ചെന്നൈ: രാഷ്ട്രീയ രംഗത്തെ ഞെട്ടിച്ച് നടി ഖുശ്ബുവിന്‌റെ കോണ്‍ഗ്രസ് വിമര്‍ശനം. വരുന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് കമ്മറ്റിയ്ക്ക് പുതിയ അധ്യക്ഷനുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ ദേശീയ വ്യക്താവും സിനിമാതാരവുമായ ഖുശ്ബു വെളിപ്പെടുത്തയത്. നിലവില്‍ തമിഴ്‌നാട്ടിലുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി കാര്യക്ഷമമല്ല .പാര്‍ട്ടിയെ ഒരേ സ്വരത്തോടെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് ആവശ്യമെന്നും നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ എസ്. തിരുനാവക്കരശര്‍ പ്രതീക്ഷിച്ചപോലെയല്ല നേതൃത്വം നല്‍കുന്നതെന്നും ഖുശ്ബു ആഞ്ഞടിച്ചു.
മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷനായ ഇവികെഎ ഇളങ്കോവന്‍ വിഭാഗത്തില്‍ പെട്ടയാളാണ് ഖുശ്ബു. കോണ്‍ഗ്രസിനെതിരെയുള്ള പ്രസ്ഥാവനയെ തുടര്‍ന്ന് ഖുശ്ബുവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Post Your Comments