India

കർണ്ണാടകയിൽ സര്‍ക്കാരുണ്ടാക്കാന്‍ കോൺഗ്രസ്സ് ഗവർണ്ണർക്ക് കത്ത് നൽകി

ബെംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനൊരുങ്ങി കൊണ്ഗ്രെസ്സ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന് സോണിയ ഗാന്ധി ദേവഗൗഡയെ അറിയിച്ചു. ഇതിനെ തുടർന്ന് ജെ ഡി എസ് കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കർണ്ണാടകയിൽ സർക്കാറുണ്ടാക്കാനായി കോൺഗ്രസ്സ് ഗവർണ്ണർക്ക് കത്ത് നൽകി. കര്‍ണാടകത്തില്‍ വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപി.

111 സീറ്റുകളാണ് ബിജെപിയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ കൈപ്പിടിയിലൊതുക്കേണ്ടത്. നിലവിലെ നില അനുസരിച്ച്‌ ബിജെപി 107 സീറ്റുകളും കോണ്‍ഗ്രസ് 74 സീറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ജെഡിഎസ് 40 സീറ്റുകള്‍ സ്വന്തമാക്കി മൂന്നാം സ്ഥാനത്തും രണ്ട് സീറ്റുകള്‍ സ്വന്തമാക്കി മറ്റ് പാര്‍ട്ടികള്‍ നാലാം സ്ഥാനത്തുമാണുള്ളത്. ആറോളം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോഴുള്ള കണക്കുകളാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button