മലപ്പുറം: മലപ്പുറത്ത് തിയറ്റർ പീഡനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. 14 ദിവസത്തിനുള്ളില്‍ 13 ബാലപീഡനക്കേസാണ് ചൈല്‍ഡ്‌ലൈനില്‍ വന്നത്. ഇതിലെ മറ്റൊരു വസ്തുത പീഡനത്തിലെ പ്രതികളാകുന്നത് രക്തബന്ധമുള്ളവര്‍ തന്നെയാണ് എന്നതാണ്. പരാതികൾ നൽകിയിട്ടും ഇതിൽ പല കേസുകളിലും ഇപ്പോഴും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.
also read:തിയറ്റർ പീഡനം;മൊയ്‌ദീൻകുട്ടിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ
കുട്ടികൾക്കെതിരായ അധിക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവന്നിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ സംഭവത്തെ കാണുന്നില്ല എന്നതാണ് വാസ്തവം. പല കേസുകളും വ്യക്തമായ തെളുവുണ്ടായിട്ടും തേഞ്ഞുമാഞ്ഞു പോകുകയാണ്. പത്തുദിവസം മുന്‍പാണ് മങ്കടയില്‍ രണ്ടുകുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ പ്രതി അമ്മയെയും കുട്ടിയെയും സ്വാധീനിച്ചു. ഇതോടെ കേസും അവസാനിച്ചു. തേഞ്ഞിപ്പലത്ത് ആറുവയസ്സുകാരനെ ലൈംഗികപീഡനത്തിന് ഇരയായാക്കിയത് ഒരു ഓട്ടോഡ്രൈവറാണ്. അശ്ലീല വീഡിയോ കുട്ടിക്ക് കാണിച്ചുകൊടുത്താണ് പീഡിപ്പിച്ചത്.
അരീക്കോട്ട് പതിനേഴുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസും വ്യക്തമായ തെളിവുള്ളതായിരുന്നു. കുട്ടിയുടെ മാനസികസംഘര്‍ഷം കണ്ട് അമ്മ കൗണ്‍സലറുടെ സഹായം തേടിയപ്പോഴാണ് സംഭവം പുറത്താവുന്നത്. കുട്ടി പോലീസിന് വ്യക്തമായി സംഭവം എഴുതിക്കൊടുത്തിട്ടും എഫ്.ഐ.ആര്‍. പോലും എടുത്തിട്ടില്ല. സ്വന്തം പിതാവ് പീഡിപ്പിച്ച് ബാലിക പ്രസവിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചൈല്‍ഡ്‌ലൈന്‍ ജാഗ്രതയോടെ ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ കേസില്‍ എഫ്.ഐ.ആര്‍. ഇട്ടത്.
ജില്ലയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ കണക്കും ഒട്ടും കുറവല്ല.
Post Your Comments