Kerala

ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ച സംഭവം; പൊതുമരാമത്തു വകുപ്പിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി

ആലപ്പുഴ: കൊമ്മാടിയിൽ പാലത്തിന്റെ തകർന്ന കൈവരിയിൽ തട്ടി ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കേസ് എടുക്കണമെന്നും സർക്കാർ അനാസ്ഥകൊണ്ട് മരിച്ച അനിൽകുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.

Read Also: യദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാവും, സഭയില്‍ ഭൂരിപക്ഷവും തെളിയിക്കും, അഞ്ചുകൊല്ലം തികച്ചു ഭരിക്കുകയും ചെയ്യും; കെ സുരേന്ദ്രന്‍

തകർന്ന കൈവരി നാളിതുവരെ നന്നാക്കാഞ്ഞത് പൊതുമരാമത്തു വകുപ്പിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്. നല്ല റോഡുകൾ കുത്തിപൊളിച്ച് വീണ്ടും ടാർ ചെയ്യുകയും ടൈൽ പാകാൻ വെമ്പൽ കാട്ടുകയും ചെയ്യുന്ന പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം എന്താണെന്ന് ജനത്തിന് നന്നായി അറിയാം. ചേർത്തല കനാൽ വൃത്തിയാക്കി നീരൊഴുക്കുള്ളതാക്കി മാറ്റണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. തകർന്ന കൈവരി ഉടൻ ശരിയാക്കുകയോ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുകയോ ചെയ്തില്ലെങ്കിൽ ബി.ജെ.പി. ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, സെക്രട്ടറി എൻ.ഡി.കൈലാസ്, വാസുദേവക്കുറുപ്പ്, ആശ്രമം ഏരിയ പ്രസിഡന്റ് അനിൽ കുമാർ ഒ.സി., സെക്രട്ടറി സനൽ കുമാർ എന്നിവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button