
ദോഹ: ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയുമായി ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ. ദോഹയിലെ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പർനെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്. വെസ്റ്റ്‌ബേയിലെ ഉറീഡൂ ടവറിൽ നടന്ന ചടങ്ങിൽ ഉറീഡൂ ഖത്തർ സിഇഒ വലീദ് അൽ സയ്ദാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മാർട്ട് റോഡുകൾ, ഡ്രൈവറില്ലാത്ത കാറുകൾ, വിർച്വൽ– ഓഗ്‌മെന്റഡ് റിയാലിറ്റി, ഡ്രോണുകളുടെ സേവനം തുടങ്ങി ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കാൻ ഇതു സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് നിരവധി മരണം
ഖത്തർ ദേശീയ വീക്ഷണം 2030നെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിൽ 5ജി സൂപ്പർനെറ്റ് വലിയ പങ്കുവഹിക്കും. 3.5 ജിഗാഹെട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് 5ജി സേവനം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണെന്നും ഏറെ വൈകാതെ ഖത്തറിലെ കൂടുതൽ മേഖലകളിലേക്കു 5ജി സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments