Gulf

യുഎഇയിൽ റംസാൻ കാലത്തെ സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യുഎഇ: റംസാൻ കാലത്തെ സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ച് യുഎഇ. റംസാൻ നോമ്പ് കാലത്ത് അഞ്ച്‌ മണിക്കൂര്‍ മാത്രമാകും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. മുൻപ് ഹ്യൂമന്‍ ഡെവലപ്മന്റ് അതോറിറ്റിയും റംസാൻ കാലത്തെ സ്‌കൂൾ പ്രവർത്തന സമയം പുറത്തുവിട്ടിരുന്നു. സ്വകാര്യ സ്‌കൂളുകളിലെ പ്രവര്‍ത്തന സമയം അഞ്ച്‌ മണിക്കൂറില്‍ കൂടരുതെന്ന് കര്‍ശന നിദ്ദേശം നല്‍കിയിട്ടുണ്ട്. 8-1മണി വരെയോ അല്ലെങ്കില്‍ 8.30- 1.30 വരെയോ ആയിരിക്കും പ്രവര്‍ത്തന സമയം.

ALSO READ:യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും

റംസാൻ മാസത്തേയും, വൃതാനുഷ്ടാനങ്ങളേയും ഏറെ പ്രാധാന്യത്തോടെയാണ് യുഎഇ ജനത കാണുന്നത്.
നോമ്പ് കാലയളവില്‍ സ്‌കൂളുകളില്‍ യാതൊരു കായിക പരിശീല ക്ളാസുകളും നടത്താന്‍ പാടില്ലെന്ന് അതോറിറ്റി മുന്നേ അറിയിപ്പ് നൽകിയിരുന്നു. മുസ്ലിം അല്ലാത്ത അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിന്റെ പരിസരത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേകം സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button