തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ മാതൃകയാകുന്നു. ചടയമംഗലം ഡിപ്പോയിലെ ഗിരീഷ് എന്ന ഡ്രൈവറാണ് സമയോജിത ഇടപെടല്‍ നടത്തി യുവതിയെ ആശുപത്രിലെത്തിച്ചത്. ഇന്ന് രാവിലെ വട്ടപ്പാറ എന്ന സ്ഥലത്തു വച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സംഭവത്തെത്തുടർന്ന് മിനിറ്റുകൾകൊണ്ട് ഡ്രൈവർ ബസ് തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തി. എത്രയും വലിയ ട്രാഫിക്ക്കിനിടയിലൂടെ ഡ്രൈവർ ബസ് കേവലം മിനിറ്റുകൾ കൊണ്ട് എത്തിച്ചതുകണ്ട യാത്രക്കാരുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല.
മുൻകൂട്ടി അറിയിച്ചതിനെത്തുടന്ന് കേശവദാസപുരത്ത് പോലീസുകാർ കാത്തു നില്‍പ്പുണ്ടായിരുന്നു . പിന്നീടങ്ങോട്ടുള്ള വഴിയില്‍ ബസിനു വഴിയൊരുക്കാനായി അവര്‍ മുന്നില്‍ സഞ്ചരിച്ചു. യുവതിയെ തക്കസമയത്ത് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡ്രൈവർ ഗിരീഷ്.
Post Your Comments