മംഗലൂരു: റമദാന്‍ നാളുകളില്‍ അറബ് നാട്ടില്‍ നിന്നും ഇന്ത്യയിലേക്ക് ഇനി സാമ്പത്തിക ഉയര്‍ച്ചയുടെ ഐശ്വര്യവും. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഭാഗമായി മംഗലൂരുവിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത് 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും(അഡ്‌നോക്ക്) ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ സ്ട്രാറ്റജിക്ക് പെട്രോളിയം റിസര്‍വസ് ലിമിറ്റഡും(ഐഎസ്പിആര്‍എല്‍) തമ്മിലുള്ള കരാറിന്‌റെ തുടര്‍ച്ചയാണിത്. ശനിയാഴ്ച്ച കപ്പല്‍ മാര്‍ഗമാണ് 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ മംഗലൂരുവിലെക്ക് തിരിച്ചത്. ഇവിടെ 58.6 ലക്ഷം ബാരല്‍ ഓയില്‍ സംഭരിക്കാം.
പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ അഡ്‌നോക്ക് കമ്പനി സിഇഒ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍, ഇന്ത്യന്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവര്‍ പങ്കെടുത്തു. ഇതോടെ ഉയര്‍ന്ന ഗുണമേന്‍മയുള്ള പെട്രോളിയമാണ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഇരു രാജ്യങ്ങളും ഊര്‍ജ സഹകരണം ശക്തിപ്പെടുത്താന്‍ നടപടികളെടുക്കുന്ന സാഹചര്യത്തിലാണ് ക്രൂഡോയില്‍ ഇറക്കുമതിയും ആരംഭിച്ചത്. വരും ദിനങ്ങളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഊര്‍ജ സഹകരണം കൂടുതല്‍ ശക്തിപ്പെടുന്നതിന്‌റെ ആദ്യപടിയായാണ് ഇറക്കുമതിയെ നിരീക്ഷിക്കുന്നത്.
Post Your Comments