മലപ്പുറം•എടപ്പാള്‍ തീയറ്ററില്‍ ബാലികയെ 60 കാരനായ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും തീയറ്റര്‍ ഉടമകളുടെ സംഘടനാ നേതാവുമായ ലിബര്‍ട്ടി ബഷീര്‍. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയറ്റര്‍ ഉടമ വീഴ്ച വരുത്തി. പൊലീസിന് വിവരം നല്‍കിയ തീയറ്റര്‍ ഉടമയെ മന്ത്രിയുംEd മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
തിയേറ്റർ ഉടമ ചെയ്തത് നിയമ പ്രകാരം തെറ്റാണ്. ദിവസങ്ങൾ കഴിഞ്ഞു പരിശോധിച്ച് പരാതി നൽകാൻ ആണെങ്കിൽ സി.സി.ടി.വി എന്തിനാണെന്നും ബഷീര്‍ ചോദിച്ചു. തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പീഡനവിവരം പുറത്ത് കൊണ്ട് വരാന്‍ മുന്‍കൈ എടുത്ത തീയ്യറ്റര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും അഭിനന്ദന പ്രവാഹം നടക്കുന്നതിനിടെയാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.
Post Your Comments