കർണാടക: കർണാടകയിൽ വോട്ട് പിടിക്കാൻ കോൺഗ്രസ് പെടാപ്പാട് പെടുമ്പോൾ, വോട്ട് ചെയ്യാതെ മാറി നിന്ന കോണ്‍ഗ്രസ് നേതാവ് ദിവ്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വാര്‍ഡ് 10ലായിരുന്നു മുന്‍ എംപിയും ചലച്ചിത്ര താരവുമായ ദിവ്യയുടെ യുടെ വോട്ട്. ദിവ്യ എത്തുന്നത് ആരാധകരും അണികളും ഒരുപോലെ കാത്തു നിന്നു. എന്നിട്ടും നേതാവ് എത്തിയില്ല. കർണാടകയിൽ വോട്ട് പിടിക്കാൻ കോൺഗ്രസ് നട്ടംതിരിയുന്നതിനിടെയാണ് നേതാവ് തന്നെ വോട്ട് ചെയ്യാതെ മാറിനിന്നത്.
സംഭവം വിവാദമായതോടെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളുള്ളതിനാല്‍ ദിവ്യ ഡല്‍ഹിയിലാണെന്ന്
പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയാണ് ദിവ്യ. കർണാടക തിരഞ്ഞെടുപ്പ് പ്രകടനങ്ങളിലും ദിവ്യ സജീവമായിരുന്നില്ല.
Post Your Comments