Latest NewsDevotional

കൂവളത്തില പറിയ്ക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍; കാരണം

ശിവ പൂജയ്ക്ക് പ്രധാനമാണ് കൂവളത്തില. മഹാവിഷ്ണു പൂജയ്ക്ക് തുളസിയെന്നത് പോലെ തന്നെയാണ് പരമ ശിവ പൂജയ്ക്ക് കൂവളവും. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്.

എന്നാല്‍ ചില ദിവസങ്ങള്‍ കൂവളത്തില പറിയ്ക്കുന്നത് ശിവ കോപത്തിന് കാരണമാകും എന്ന് പറയാറുണ്ട്‌. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിയ്ക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം ദിവസങ്ങളിലെ പൂജയ്ക്കായി തലേന്നു തന്നെ ഇല പറിച്ചുവയ്ക്കാവുന്നതാണ്. കൂവളത്തെ ദൈവീകമായ ഒരു വൃക്ഷമായാണ് കരുതുന്നത്.തുകൊണ്ട് തന്നെ അതില്‍ തൊടാനും ഇല പറിയ്ക്കാനും കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ചെയ്യാവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമമെന്നാണ് വിശ്വാസം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button