തലശേരി ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണനെ 2006ല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അനാശാസ്യക്കേസില്‍ കുടുക്കിയതാണെ കണ്ടെത്തലുമായി ഇന്റലിജന്‍സ്. ഫസല്‍ കൊലക്കേസ് അന്വേഷണം സിപിഎമ്മിലേക്കു തിരിയുന്നതിന്റെ വൈരാഗ്യത്തിലാണു കള്ളക്കേസ് എടുത്തു മര്‍ദിച്ചതെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. 2012ല്‍ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറാണ് ഇക്കാര്യം അന്വേഷിച്ചത്.
രാധാകൃഷ്ണന് നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വര്‍ഷത്തോളം ചികില്‍സയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ല്‍ സെന്‍കുമാര്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. കേസ് റദ്ദാക്കാന്‍ രാധാകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സല്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നു കണ്ടെത്തി ഹൈക്കോടതി അനാശാസ്യക്കേസ് റദ്ദാക്കി.
തളിപ്പറമ്പ് സബ് ഡിവിഷന്റെ ചുമതലയിലിരിക്കെ, 2006 ഡിസംബര്‍ 14ലെ ഹര്‍ത്താല്‍ ദിവസം ഡിവൈഎസ്പി രാധാകൃഷ്ണന് ഡ്രൈവര്‍ക്കൊപ്പം സുഹൃത്തായ രാജേഷ് എന്നയാളുടെ വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ ഒരു സംഘം ഡിവൈഎഫ്ഐക്കാര്‍ വീട് വളഞ്ഞ് രാജേഷിനെയും രാധാകൃഷ്ണനെയും മര്‍ദിക്കുകയായിരുന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്റെ പരാതിയില്‍ അനാശാസ്യക്കേസും എടുത്തു. അന്നത്തെ ഇടതുസര്‍ക്കാര്‍ രാധാകൃഷ്ണനെ സസ്പെന്‍ഡും ചെയ്തു.
Post Your Comments