കണ്ണൂര്‍: മാഹിയില്‍ സിപിഐഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന സമിതി അംഗം പൊലീസ് കസ്റ്റഡിയില്‍. വിജയന്‍ പൂവച്ചേരിയെയാണ് പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം ആര്‍എസ്‌എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗവുമാണ്.
പുതുച്ചേരി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയനെ കസ്റ്റഡിയിലെടുത്തത്. സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതിന് തൊട്ടുപിന്നാലെ മാഹി പാലത്തിന് സമീപം വച്ച് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനായ ഷമേജിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Post Your Comments