തിരുവനന്തപുരം: ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ വക ധനസഹായം . ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പദ്ധതിപ്രകാരം 6000 രൂപ ധനസഹായം നല്‍കും.
ഗര്‍ഭകാലത്തും പ്രസവാനന്തരവും ഉണ്ടാകുന്ന വേതനനഷ്ടം ഭാഗികമായി നികത്താനും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാനുമാണ് സഹായം. മാതൃസഹായ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 34.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2017 ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭിണികളായവര്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആദ്യപ്രസവത്തിന് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മൂന്നുഗഡുവായി 5000 രൂപ നല്‍കും. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുക നേരിട്ട് നിക്ഷേപിക്കും.
ഒന്നാംഗഡുവായ 1000 രൂപ ലഭിക്കാന്‍ ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്ത് മദര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ (എംസിപി) കാര്‍ഡില്‍ രേഖപ്പെടുത്തണം. ഗര്‍ഭാവസ്ഥയുടെ ആറാംമാസം രണ്ടാംഗഡുവായി 2000 രൂപയും കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തശേഷം മൂന്നാംഗഡുവായി ബാക്കി തുകയും ലഭിക്കും. മൂന്നാംഗഡു ലഭിക്കാന്‍ കുഞ്ഞിന് ആദ്യഘട്ട പ്രതിരോധമരുന്നുകളായ ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ നല്‍കി എംസിപി കാര്‍ഡില്‍ രേഖപ്പെടുത്തണം.
മറ്റു പദ്ധതിപ്രകാരം പ്രസവാനുകൂല്യം ലഭിക്കുന്നവര്‍, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ല. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി സഹായം ലഭിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്കായി 60:40 അനുപാതത്തില്‍ തുക വകയിരുത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 34.34 കോടിയാണ് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 1.42 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാലക്കാട് ജില്ലയില്‍മാത്രം നടപ്പാക്കിയിരുന്ന മാതൃത്വ ധനസഹായ പദ്ധതിയായ ഐജിഎംഎസ് വൈ 2016ല്‍ നിര്‍ത്തലാക്കിയിരുന്നു. പദ്ധതിപ്രകാരം 2017ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും ധനസഹായം ലഭ്യമാകാത്തതുമായ ഗുണഭോക്താക്കള്‍ക്ക് പുതിയ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
Post Your Comments