അബുദാബി: സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും പിന്തുടരേണ്ട മൂല്യവർദ്ധിത നികുതിയെക്കുറിച്ച് യുഎഇ ക്യാബിനറ്റ് പ്രമേയമിറക്കി. ഈ മേഖലകളിൽ വാറ്റിന് ഇളവാണ് പ്രമേയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബിസിനസ് മേഖലയെ പിന്തുണയ്ക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഈ രംഗത്ത് രാജ്യത്തിന്റെ ആഗോള മേധാവിത്വം നിലനിർത്താനും വ്യവസായം നടത്തുന്നതിന് അനുയോജ്യമായ ചുറ്റുപാട്, അടിസ്ഥാന സൗകര്യം, വികസനം എന്നിവ ഉറപ്പാക്കാനും പുതിയ തീരുമാനത്തിലൂടെ കഴിയും.
Read Also: ബിജെപി- സിപിഎം സംഘർഷം; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസമോ അതിൽ കുറവ് ദിനങ്ങളിലോ നടന്നിട്ടുള്ള പ്രദർശനങ്ങളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് നടന്ന മീറ്റിങ്ങുകളോ ഇത്തരത്തിൽ വാറ്റ് റീഫണ്ടിന് യോഗ്യത നേടും.
Post Your Comments