ന്യൂഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ നാലു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍. രണ്ടു ലക്ഷം കോടി രൂപ നിര്‍മാണച്ചെലവുള്ള ബുള്ളറ്റ് ട്രെയിന്‍ പ്രധാനമായും ബന്ധിപ്പിക്കുന്നത് ഡല്‍ഹി, മുംബൈ, നാഗ്പുര്‍, ചെന്നൈ നഗരങ്ങളെയാണ്. ദേശീയ അതിവേഗ റെയില്‍ കോര്‍പറേഷനു കീഴിലാണ് ഈ പദ്ധതി നടക്കുക.
ഡല്‍ഹി – മുംബൈ: ചൈനീസ് സ്ഥാപനമായ ടിആര്‍എസ്ഡിയാണു സാധ്യതാപഠനം നടത്തുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ഡല്‍ഹി – നാഗ്പുര്‍: ഡല്‍ഹി – ചെന്നൈ പാതയുടെ ഭാഗമാണിത്. ചുമതല ചൈനീസ് കമ്പനിക്ക്.
മുംബൈ – ചെന്നൈ: ഫ്രഞ്ച് കണ്‍സല്‍റ്റന്റായ സിസ്ത്രയുടെ പഠനം പൂര്‍ത്തീകരണ ദശയില്‍.
ഡല്‍ഹി – കൊല്‍ക്കത്ത: പഠനം സ്പാനിഷ് കണ്‍സല്‍റ്റന്‍സിക്ക്. തുടക്കത്തില്‍ ഏറെ തടസ്സങ്ങള്‍ നേരിട്ടെങ്കിലും പഠനം ഇപ്പോള്‍ ദ്രുതഗതിയില്‍. മുംബൈ – കൊല്‍ക്കത്ത പാതയുടെയും ഇതിന്റെ ഭാഗമായ മുംബൈ – നാഗ്പുര്‍ പാതയുടെയും പഠനച്ചുമതലയും സ്‌പെയിന്‍കാര്‍ക്കുതന്നെ.
ചെന്നൈ – ബെംഗളൂരു – മൈസൂരു: ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാവും ആദ്യം ആരംഭിക്കുക. ജര്‍മന്‍ കമ്പനിക്കാണ് ഈ പദ്ധതിയുടെ ചുമതല. ഒരു ലക്ഷം കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ സുവര്‍ണ ചതുഷ്‌കോണ റോഡ് പദ്ധതിക്കു സമാന്തരമാണു റെയില്‍വേ പദ്ധതിയും.
Post Your Comments