മറയൂര്‍ :വീട്ടമ്മയെ മകളുടെ ഭര്‍തൃപിതാവ് വെട്ടിപ്പരിക്കേൽപിച്ചു. വെട്ടുകാട് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ ഓമന(49)യ്ക്കാണു വെട്ടേറ്റത്. സംഭവത്തിൽ മറയൂര്‍ പോലീസ് കേസെടുത്തു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് വീട്ടമ്മയും മകളുടെ ഭര്‍തൃപിതാവായ പളനിസ്വാമിയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വൈകുന്നേരം വീട്ടിലെത്തി പളനിസ്വാമി ഓമനയുടെ തലയിലും കൈവിരലിലും വലതുകൈയിലുമായി വെട്ടി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ച ഓമനയെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
Post Your Comments