ബെംഗളൂരു :മലയാളി പെണ്‍കുട്ടിയ്ക്ക് കേരളത്തിലും കര്‍ണാടകയിലും വോട്ടര്‍ ഐഡി കാര്‍ഡെന്ന് ബിജെപി ആരോപണം. കര്‍ണാടകയിലെ ബിജെപി എംപി ശോഭ കരന്ദ്‌ലാജെയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡീന ഷാജിയെന്ന പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടുത്തി ട്വിറ്ററിലൂടെയാണ് ശോഭ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഫേക്ക് ഐഡികോണ്‍ഗ്രസ് എന്ന ഹാഷ്ടാഗോടെയാണ് ശോഭ തിരിച്ചറിയല്‍ കാര്‍ഡ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഒരേ പെണ്‍കുട്ടിക്ക് കര്‍ണാടകയില്‍ ഒരു വോട്ടര്‍ ഐഡി കാര്‍ഡ്, കേരളത്തില്‍ മറ്റൊരു ഐഡി കാര്‍ഡ്- ഫേക്ക് ഐഡി കോണ്‍ഗ്രസിന് ഒരു പൊന്‍തൂവല്‍ കൂടി. കര്‍ണാടകയിലെ ജനങ്ങള്‍ ഈ തട്ടിപ്പിനെതിരെ ശക്തമായി പ്രതികരിക്കണം’ എന്നാണ് ശോഭ കരന്ദ്‌ലാജെയുടെ ട്വീറ്റ്.
അതേസമയം, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉഡുപ്പി- ചിക്കമംഗളൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ശോഭ കരന്ദ്‌ലാജെ.
Post Your Comments