
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധനവ്. 1,99,340 സമ്മതിദായകരാണ് ആകെയുള്ളത് അതിൽ കന്നിവോട്ടര്‍മാരുടെ എണ്ണം 5039 ആണ്. പുതിയ കണക്ക് പ്രകാരം 10,708 വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായത്.ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമുള്ളതാണ് ഈ കണക്ക്.
നേരത്തെ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 1,88,632 വോട്ടര്‍മാരായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. മെയ് എട്ടുവരെയുള്ള കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലും പൂര്‍ത്തിയായപ്പോള്‍ 92,919 പുരുഷ വോട്ടര്‍മാരും 1,06,421 വനിത വോട്ടര്‍മാരുമാണ് ചെങ്ങന്നൂരിലുള്ളത്. വനിത വോട്ടര്‍മാരുടെ എണ്ണത്തില്‍ 5559 പേരുടെ വര്‍ദ്ധനയുണ്ടായപ്പോള്‍ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടര്‍മാരില്‍ 52 പേരെ ഒഴിവാക്കിയപ്പോള്‍ പുതുതായി ചേര്‍ത്തത് 5174 പേരെയാണ്.
Post Your Comments