പാലക്കാട്: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളെക്കുറിച്ച് താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി മന്ത്രി എ.കെ ബാലൻ. ‘പകരത്തിന് പകര’മെന്ന തരത്തിലൊരു പ്രസ്‌താവന താൻ നടത്തിയിട്ടില്ല. ആക്രമണമുണ്ടാകുന്നു, അതിന് പ്രതിരോധവുമുണ്ടാകുന്നു എന്നാണ് താന്‍ പറഞ്ഞത്. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനും മറുപടി പറയാനും സര്‍ക്കാറില്ല. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അക്രമം സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയാണ് ഇൗ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ വാര്‍ഷികാഘോഷം യു.ഡി.എഫ് ബഹിഷ്കരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നേതാക്കള്‍ ബഹിഷ്കരിച്ചാലും ജനപങ്കാളിത്തം വേണ്ടുവോളമുണ്ടാകുമെന്നും എ.കെ ബാലൻ പറയുകയുണ്ടായി.
Post Your Comments