ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലൊഴുകിയത് 12 ടണ്‍ ചോക്ലേറ്റ്. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലൊഴുകിയത് 12 ടണ്‍ ചോക്ലേറ്റ്. ചോക്ലേറ്റ് കമ്പനിക്കായി ചോക്ലേറ്റ് നിറച്ചുപോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.
വിവരമറിഞ്ഞ് അനവധിയാളുകള്‍ ചോക്ലേറ്റ് തോട് കാണാന്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇതോടെ ചോക്ലേറ്റ് നീക്കി ഗതാഗതം പുന:സ്ഥാപിക്കാനെത്തിയ പോലീസിന് നന്നേ പാടുപെടേണ്ടി വന്നു. പോളണ്ട് തലസ്ഥാനമായ വാഴ്സോയിലാണു സംഭവം.
സെസ്‌നിയയില്‍ നിന്ന് ചോക്ലേറ്റമായി വന്ന ടാങ്കര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. ഇതോടെ റോഡ് ചോക്ലേറ്റ് തോടായി മാറി. ആളുകളെ ഒഴിവാക്കിയ ശേഷം ചോക്ലേറ്റ് നീക്കം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ചോക്ലേറ്റ് റോഡില്‍ ഉറച്ചുപോയിരുന്നു. പിന്നീട് മണിക്കൂറുകളുടെ ശ്രമഫലമായാണ് ചോക്ലേറ്റ് നീക്കം ചെയ്തത്.
Na #A2 po wypadku z cysterny wylała się czekolada – to nagranie już podbiło sieć, także poza Polską. Ile kosztowała #czekolada? Straty są ogromne – podliczył je @ForbesPolska. Z towaru, który wiozła cysterna, można by zrobić ok. 240 tys. tabliczek czekolady ? #Onet100 pic.twitter.com/RRVOnHgICC
— Onet100 (@Onet_100) May 10, 2018
Post Your Comments