ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇന്ത്യ അധീന കാശ്മീര്‍ എന്ന് സ്ഥലനാമം രേഖപ്പെടുത്തിയ യുവാവിനെ തിരുത്തി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യ അധീന കാശ്മീര്‍ എന്നൊന്നില്ലെന്നായിരുന്നു തന്നോട് സഹായം അഭ്യർത്ഥിച്ച യുവാവിനോട് സുഷമാ പറഞ്ഞത്.
Read Also: നേപ്പാളില്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ല ; പ്രധാനമന്ത്രി
‘ജമ്മു കാശ്മീരില്‍ നിന്നു വരുന്ന ഞാന്‍ ഫിലിപ്പീന്‍സില്‍ മെഡിസിന് കോഴ്സ് ചെയ്യുകയാണ്. എന്റെ പാസ്പോര്‍ട്ട് കേടായി. പുതിയത് അപേക്ഷിച്ചിട്ട് ഒരുമാസമായി കാത്തിരിക്കുകയാണ്. വൈദ്യപരിശോധന നടത്താന്‍ നാട്ടില്‍ പോവേണ്ടതിനാല്‍ എന്നെ സഹായിക്കണം’ എന്നായിരുന്നു ഷെയ്ഖ് അതീഖ് എന്ന യുവാവ് ട്വീറ്റ് ചെയ്തത്.
‘താങ്കള്‍ ജമ്മു കാശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ സഹായിക്കും. പക്ഷെ താങ്കളുടെ പ്രൊഫൈല്‍ പറയുന്നത് ഇന്ത്യ അധീന കാശ്മീരില്‍ നിന്നാണെന്നാണ്. അത്തരമൊരു സ്ഥലം എവിടെയും ഇല്ല’, എന്നായിരുന്നു സുഷമ സ്വരാജിന്റെ മറുപടി.
Post Your Comments