KeralaLatest NewsNews

ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ചെങ്ങന്നൂര്‍: ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രികയാണ് സ്വീകരിച്ചത്. ചെറിയാനെതിരെ സ്വത്ത് വിവരങ്ങള്‍ മറച്ചു വെച്ചാണ് പത്രിക സമര്‍പ്പിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് എടുത്തപ്പോള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് സജി ചെറിയാന്റെ പത്രികയിലെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

സജി ചെറിയാന്റെ പേരില്‍ അമ്പലപ്പുഴയില്‍ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചിട്ടില്ലെന്നുമാണ് ആരോപണം. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റെടുത്തതോടെ പ്രശ്നമായി. തുടര്‍ന്ന് സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഭൂമിയുടെ വില കുറച്ച് കാണിച്ചെന്നും, 17 ആധാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നും, തന്റെ പേരിലുള്ള നാല് ക്രിമിനല്‍ കേസുകള്‍ സജി ചെറിയാന്‍ മറച്ച് വച്ചുവെന്നും ആരോപണം ഉയര്‍ന്നു.

എന്നാല്‍ പാര്‍ട്ടിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഭൂമിയാണ് ഇതെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ വിശദീകരണം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സജി ചെറിയാന്റെ പത്രിക തള്ളണമെന്നാണ് യു.ഡി.എഫ് , ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ പത്രിക തള്ളാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button