Latest NewsNewsGulf

ദുബായില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്ത പ്രവാസിക്ക് രക്ഷകരായി എമിറേറ്റി ജോലിക്കാര്‍

ദുബായ്: പിത്താശയത്തിലെ കല്ലിനെ തുടര്‍ന്നാണ് പ്രവാസിയായ സ്ത്രീയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഉടനടി എന്‍ഡോസ്‌കോപി നടപടിക്ക് നിര്‍ദേശിച്ചു. നാലര ലക്ഷത്തിലധികം പണമായിരുന്നു ഇതിനാവശ്യം. കൈവശം പണമില്ലാതിരുന്ന സ്ത്രീക്ക് രക്ഷകരായത്  എമിറേറ്റി ജോലിക്കാരാണ്.

ഇമേല്‍ഡ ദേവെര പസെകൊ എന്ന ഫിലിപ്പിനി സ്ത്രീക്കാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. തുടര്‍ന്ന് ഇത്രയും അധികം പണം ചികിത്സയ്ക്കായി ചിലവഴിച്ചാല്‍ വീട്ടിലെ ചിലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള പണം എങ്ങനെ അയയ്ക്കും എന്ന ചിന്തയിലായിരുന്നു ഇമേല്‍ഡ.

also read:പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ദുബായില്‍ എത്തിച്ച് വേശ്യാവൃത്തി: മൂന്ന് പ്രവാസികള്‍ പിടിയില്‍

ഈ സാഹചര്യത്തിലാണ് എമിറേറ്റി ജോലിക്കാര്‍ ഇമേല്‍ഡയ്ക്ക് സഹായവുമായി എത്തിയത്. അവര്‍ തോളോട് തോള്‍ ചേര്‍ന്ന് ഇമേല്‍ഡയെ ആശ്വസിപ്പിക്കുകയും ചികിത്സയ്ക്കുള്ള പണം നല്‍കുകയും ചെയ്തു. തനിക്ക് ഒരു അത്യാവശ്യം വന്നപ്പോള്‍ എന്നെ സഹായിക്കാന്‍ അവര്‍ മനസ് കാണിച്ചു. അവര്‍ എന്നെ മറന്നില്ലെന്നും നന്ദിയുണ്ടെന്നും ഇമേല്‍ഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button