ആശുപത്രിയില്‍ എട്ടുവയസുകാരിയോട് ഡോക്ടര്‍ കാണിച്ച ക്രൂരതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അസുഖ ബാധിതനായ പിതാവിനൊപ്പം നിന്ന കുട്ടിയോട് രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചു നിൽക്കാൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.
‘നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. കുപ്പി താഴ്ത്തിയാല്‍ ആളു പോക്കാണ്’. ഡോക്ടർ പറഞ്ഞത് നിഷേധിക്കാതെ രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ് നിന്നു ആ പെൺകുട്ടി.
മാഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള 1200 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഓപ്പറേഷന്‍ കഴിഞ്ഞശേഷം എകനാഥ് ഗാവലിയെന്ന ആളെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ 7 വയസ്സുകാരിയായ ഗാവുലിയുടെ മകളെ ചൂഷണം ചെയ്തത്.
ചിത്രം വൈറലായതിനെത്തുടര്‍ന്നു ആശുപത്രി അധികൃതര്‍ പതിവുപോലെ വിശദീകരണക്കുറിപ്പിറക്കി. ഓപ്പറേഷന്‍ കഴിഞ്ഞു വാര്‍ഡില്‍ വന്നപ്പോള്‍ കുട്ടിയുടെ കയ്യില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്തത് ആരോ ചിത്രമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു എന്നാണ് അവരുടെ വാദം.
മാറാട്ടവാഡയിലെ 8 ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിനു രോഗികള്‍ വരുന്ന ഈ ആശുപത്രിയില്‍ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലെന്നാണ് ഗ്ലോബല്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ പ്രതിനിധി മസിയുദ്ദീന്‍ സിദ്ദിക്കി പറയുന്നത്.
Post Your Comments