ദുബായ് : ഫോബ്‌സ് പട്ടികയിൽ മധ്യപൂർവദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ. നൂറ് ഇന്ത്യൻ വ്യവസായപ്രമുഖരുടെ ഇടയിൽ 500 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലിയാണ് ഒന്നാമത്. 360 കോടി ഡോളറുമായി എൻഎംസി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ.ബി.ആർ.ഷെട്ടി രണ്ടാമതും 350 കോടി ഡോളറുമായി ആർ.പി.ഗ്രൂപ്പ് എംഡി രവി പിള്ള മൂന്നാമതുമാണ്.
ജെംസ് എജ്യുക്കേഷൻ ചെയർമാനായ സണ്ണി വർക്കി (അഞ്ച്), വിപിഎസ്.ഹെൽത്ത് കെയർ സ്ഥാപകനും എംഡിയുമായ ഡോ.ഷംഷീർ വയലിൽ (ആറ്), ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയ് ആലുക്കാസ് (ഏഴ്), ബഷീർ കുഞ്ഞിപ്പറമ്പത്ത് (10), തുമ്പൈ മൊയ്തീൻ (11), ശോഭാ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി മേനോൻ (13), സി.ജെ.റോയ് (14), ഡിഎം ഹെൽത്ത് കെയർ എംഡിയും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ (15), മലബാർ ഗോൾഡ് എംഡി (ഇന്റർനാഷനൽ ഒാപ്പറേഷൻസ്) ഷംലാൽ അഹമ്മദ് (16), ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് (17) എന്നിവർ ആദ്യ 20 പേരിലുണ്ട്.
Post Your Comments