ദുബായ്: ഇനി ദുബായ് നിരത്തുകളിലെ ഗതാഗതത്തിന് സ്മാര്‍ട്ട് സേവനം. സ്മാര്‍ട്ട് നഗരമാക്കി ദുബായ് മാറുന്ന പദ്ധതികളിലൊന്നാണിത്. അതിനായി റോഡ് ഗതാഗത അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രമാണ് ആരംഭിച്ചത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി നടപ്പാകുന്നതെന്ന് കേന്ദ്രത്തിന്റെ ചെയര്മാന് മത്താര്‍ അല്‍ തായര്‍ അറിയിച്ചു.
രണ്ട് കിയോസ്കുകളാണ് സെന്ററില്‍ ഉള്ളത്. ആളുകള്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് ലൈസന്‍സ് ആവശ്യങ്ങള്‍ മുതല്‍ എന്‍ ഒ സി നടപടികള്‍ക്ക് വരെ ഇതിലൂടെ സേവനം തേടാം. സാലിക്ക് കാര്‍ഡുകള്‍ ടോപ് അപ്പ് ചെയ്യാനും ഇതില്‍ സൗകര്യങ്ങളുണ്ട്.
Post Your Comments