Latest NewsNewsIndia

ആസാദി ഒരിക്കലും ലഭിക്കില്ല : ഇന്ത്യൻ സൈന്യത്തോട് എതിരിടാൻ നിങ്ങൾക്കാവില്ല : ബിപിൻ റാവത്

ശ്രീനഗര്‍: കാശ്മീരിൽ യുവാക്കൾ വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്​. കശ്മീരിലെ യുവാക്കള്‍ക്ക്​ ആയുധം നല്‍കി ആസാദിക്കായി പോരാടാനാണ്​ ചിലര്‍ ആവശ്യപ്പെടുന്നത്​. എന്നാല്‍, ആ ആസാദി ഒരിക്കലും സാധ്യമാവില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്​ കശ്​മീരിലെ യുവാക്കള്‍ മാറി നില്‍ക്കണം. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യം കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്​മീരിലെ യുവാക്കള്‍ക്ക്​ ഇന്ത്യന്‍ സൈന്യവുമായി പോരാടാന്‍ സാധിക്കില്ലെന്നും സൈന്യം തീവ്രവാദികള്‍ക്കെതിരെ വീട്ടുവീഴ്​ചയില്ലാത്ത​ പോരാട്ടം നടത്തുമെന്നും റാവത്ത്​ വ്യക്​തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തിലല്ല കാര്യം. ഒാരോരുത്തര്‍ കൊല്ലപ്പെടുമ്പോഴും പുതിയ റിക്രൂട്ടുമെന്‍റുകള്‍ അവര്‍ നടത്തും. കശ്​മീരില്‍ ആരെയും കൊല്ലണമെന്ന്​ സൈന്യത്തിന്​ ആഗ്രഹമില്ല.

എന്നാല്‍ കശ്​മീരി യുവാക്കള്‍ തന്നെയാണ്​ സൈന്യവുമായി പോരാട്ടത്തിനിറങ്ങുന്നത്​. പരാമവധി സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തിലാണ്​ സൈന്യത്തിന്റെ പോരാട്ടമെന്നും റാവത്ത്​ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button