ശ്രീനഗര്‍: കാശ്മീരിൽ യുവാക്കൾ വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ യുവാക്കള്‍ക്ക് ആയുധം നല്‍കി ആസാദിക്കായി പോരാടാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ആ ആസാദി ഒരിക്കലും സാധ്യമാവില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിലെ യുവാക്കള്‍ മാറി നില്‍ക്കണം. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യം കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യവുമായി പോരാടാന്‍ സാധിക്കില്ലെന്നും സൈന്യം തീവ്രവാദികള്‍ക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നും റാവത്ത് വ്യക്തമാക്കി. കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണത്തിലല്ല കാര്യം. ഒാരോരുത്തര്‍ കൊല്ലപ്പെടുമ്പോഴും പുതിയ റിക്രൂട്ടുമെന്‍റുകള്‍ അവര്‍ നടത്തും. കശ്മീരില്‍ ആരെയും കൊല്ലണമെന്ന് സൈന്യത്തിന് ആഗ്രഹമില്ല.
എന്നാല്‍ കശ്മീരി യുവാക്കള്‍ തന്നെയാണ് സൈന്യവുമായി പോരാട്ടത്തിനിറങ്ങുന്നത്. പരാമവധി സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സൈന്യത്തിന്റെ പോരാട്ടമെന്നും റാവത്ത് പറഞ്ഞു.
Post Your Comments